വേങ്ങര: നാലു ദിവസം നീണ്ടുനിൽക്കുന്ന എം.എസ്.എഫ് മണ്ഡലം സമ്മേളനം വേങ്ങരയിൽ തുടങ്ങി. ലീഗ് നേതാവ് എ.ആർ.നഗറിലെ ടി.കെ. മൊയ്തീൻകുട്ടി മാസ്റ്ററിൽ നിന്നും സൽമാൻ കടമ്പോട്ട് ഏറ്റ് വാങ്ങിയ പതാക വേങ്ങരയിലെത്തിച്ച് മണ്ഡലം പ്രസിഡന്റ് എൻ.കെ.നിഷാദ്
താഴെഅങ്ങാടിയിലെ സമ്മേളന ഹാളിന് മുന്നിൽ ഉയർത്തി. തുടർന്ന് സ്റ്റുഡൻസ് ലീഡേഴ്സ് മീറ്റിൽ ലഹരിയോട് നോ പറയാം എന്ന വിഷയത്തിൽ
ആശിക്കലി കാവുങ്ങൽ ആമുഖ പ്രഭാഷണംനടത്തി. പി.എ.ജവാദ് മോഡറേറ്ററായി. അഡ്വ.അബ്ദുറഹ്മാൻ, വാളൻ സമീറുദ്ദീൻ ദാരിമി,
അൻവർ മദനി,നിഹാൽ,ആഫിസ് പറപ്പൂർ, അഡ്വ.കെ.ത്വഹാനി, കെ.പി.റാഫി, സി.പി.ഹാരിസ്, ആമിർ മാട്ടിൽ, ആബിദ് കുന്തള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |