വടകര :എടച്ചേരി ജനമൈത്രി പൊലീസും ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വൊളണ്ടിയേഴ്സും സംയുക്തമായി 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' കാമ്പെയിന്റെ ഭാഗമായി ഓർക്കാട്ടേരി ടൗൺ മുതൽ എടച്ചേരി ടൗൺ വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി. എടച്ചേരി പൊലീസ് എസ്.എച്ച്.ഒ ടി.കെ ഷിജു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി .ജ്യോതി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധി തുടങ്ങിയവർ പ്രസംഗിച്ചു. എടച്ചേരി സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീശൻ മടപ്പള്ളി ലഹരി വിരുദ്ധ പോസ്റ്റർ വരച്ചു. എൻ.എസ്.എസ് വൊളണ്ടിയേഴ്സ് ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, മൈം എന്നിവ അവതരിപ്പിച്ചു. ജീവിതത്തെ നശിപ്പിക്കുന്ന ലഹരിയുടെ ഉപയോഗം ഇല്ലാതാക്കി സ്നേഹസമ്പന്നമായ സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പെയിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |