കാസർകോട്:സാക്ഷരതാ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങി. ദേശീയ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ച 5003 പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു. ജില്ലാ തല വിതരണ ഉദ്ഘാടനം ജില്ലാ പബായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണൻ 75 കാരിയായ മുളിയാർ പഞ്ചായത്തിലെ കുമ്പ യമ്മക്ക് നൽകി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ: സരിത അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.പി ഹരിദാസ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യാമ ലക്ഷ്മി , ജില്ലാ കോഡിനേറ്റർ കെ.എൻ.ബാബു. സാക്ഷരതാ സമിതി അംഗം കെ.വി.വിജയൻ ,പ്രേരക്ക് സുമ കണ്ണൻ എന്നിവർ സംസാരിച്ചു. ഈ വർഷം പുതിയതായി 6000 നിരക്ഷരരെ കൂടി സാക്ഷരരാക്കാനുള്ള പ്രവർത്തനം സാക്ഷരതാ മിഷൻ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |