തലശ്ശേരി:എയ്ഡഡ് സ്‌കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കുടുംബസംഗമവും സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റ് എ.രാജേഷ് കുമാറിനുള്ള യാത്രയയപ്പും ഇന്ന് നടക്കുമെന്ന് സംഘടനാ നേതാക്കൾ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 30 ന് ബി.ഇ.എം.പി ഹയർസെക്കൻഡറി സ്‌കൂളിൽ ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ. എം.ജമുനാ റാണി മുഖ്യാതിഥിയാവും. വി.സന്തോഷ് കരിയാട് അധ്യക്ഷത വഹിക്കും.. സംസ്ഥാന പ്രസിഡന്റ് വി.പി. മുന്നാസ്,എ.കെ.ഷിജു, ഡി ഹരികുമാർ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എൻ.സി.ടി ഗോപീകൃഷ്ണൻ,റവന്യൂ ജില്ലാ പ്രസിഡന്റ് സന്തോഷ് വി.കരിയാട്, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.വി.മനോജ്, ജില്ലാ ട്രഷറർ പി.സന്തോഷ്,മുൻ സംസ്ഥാന പ്രസിഡന്റ് ജിതേന്ദ്രൻ കുന്നോത്ത്, പി,പി,വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |