പാനൂർ :പാനൂർ നഗരസഭയുടെയും മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം, പാനൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത 2025 ന്റെ ഭാഗമായി പാനൂർ നഗരസഭയിൽ മഴക്കാല മുന്നൊരുക്ക പരിപാടി സംഘടിപ്പിച്ചു.പുതശ്ശേരി ഗവ.യു.പി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി പാനൂർ നഗരസഭ ചെയർമാൻ കെ. പി ഹാഷിം ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ദീപലേഖ വിഷയാവതരണം നടത്തി. കൗൺസിലർമാരായ എൻ.എ.കരീം, എം.ടി. കെ.ബാബു, സൈനുദ്ധീൻ തങ്ങൾ, മുസ്തഫ കല്ലുമ്മൽ,അനവർ കക്കാട്ട്, ശ്രീജ, ബിന്ദു മോനാരത്ത്, സി കെ.സജില,ഡോ.
വി. ജംഷീർ എന്നിവർ സംസാരിച്ചു.ഡോ.റോസ്ന രവീന്ദ്രൻ സ്വാഗതം പറഞ്ഞു. സ്‌കൂൾ പ്രഥമ അദ്ധ്യാപകർ, സി.ഡി എസ് എഡി. എസ് അംഗങ്ങൾ, അംഗൻവാടി ആശ പ്രവർത്തകർ, സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |