തളിപ്പറമ്പ്: സി.പി.എം കണ്ണൂർ ജില്ലയിൽ കലാപത്തിന് നീക്കം നടത്തുന്നുവെന്ന് കെ.സുധാകരൻ എം.പി. തളിപ്പറമ്പിൽ അക്രമത്തിനിരയായ കോൺഗ്രസ് മുൻ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്.ഇർഷാദിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമത്തിലൂടെ കോൺഗ്രസിനെ തകർക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ ആയിരം പ്രവർത്തകരുടെ ജീവൻ നൽകേണ്ടി വന്നാലും കോൺഗ്രസിനെ സംരക്ഷിക്കാൻ ഒരുക്കമാണെന്നും കെ.സുധാകരൻ പറഞ്ഞു. അക്രമം ജില്ല മുഴുവൻ വ്യാപിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെന്നാണ് തളിപ്പറമ്പിൽ നടന്ന അക്രമത്തിൽ നിന്നും മനസിലാകുന്നത്. തങ്ങളുടെ അറിവോടെയാണോ അതോ പാർട്ടിയിലെ തെമ്മാടികൂട്ടം നടപ്പിലാക്കിയതാണോ അക്രമങ്ങൾ എന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ക്കാരവും രാഷ്ട്രീയ ബോധവുമില്ലാത്ത ചിലർ സി.പി.എമ്മിനെ നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന് നേതൃത്വം തിരിച്ചറിയണം. സി.പി.എം അതിന് തയ്യാറാകുന്നില്ലയെങ്കിൽ തങ്ങൾക്ക് ചെയ്യാനുള്ളത് തങ്ങൾ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ, ടി.ജനാർദ്ദനൻ, ഇ ടി രാജീവൻ, കല്ലിങ്കിൽ പത്മനാഭൻ ,സുദീപ് ജെയിംസ്, രാജീവൻ എളയാവൂർ, ജോഷികണ്ടത്തിൽ ടി.ജനാർദ്ദനൻ, , രാജീവൻ കപ്പച്ചേരി, വിജിൽ മോഹൻ,ഫർസിൻ മജീദ്, പി.കെ സരസ്വതി, അഡ്വ ടി.ആർ മോഹൻദാസ്, രാഹുൽ വെച്ചിയോട്ട് എന്നിവരും കെ.സുധാകരനൊപ്പം ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |