കൊല്ലം: പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിവർണ സാഭിമാന യാത്രയിൽ വിരമിച്ച സൈനികരടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. കേണൽ ഡിന്നി യാത്ര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, മുൻ ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.എസ്.ശ്യംകുമാർ, എ.ജി.ശ്രീകുമാർ, ജില്ലാ ജനറൽമാരായ പ്രകാശ് പാപ്പാടി, ഇടവട്ടം വിനോദ്, ജിതിൻ ദേവ്, റിട്ട. സെെനികരായ ലൂക്കോസ് വർഗീസ്, സുരേന്ദ്രൻ, ശിവരാമകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ലിങ്ക് റോഡിൽ നിന്ന് ആരംഭിച്ച സ്വാഭിമാന യാത്ര നഗരം ചുറ്റി ചിന്നക്കട ബസ് ബേയിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |