കൊല്ലം: കേരള ലോട്ടറിയുടെ മേൽ അന്യസംസ്ഥാന ലോട്ടറി മാഫിയ പിടിമുറുക്കിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോട്ടറിയുടെ വിലവർദ്ധന പിൻവലിക്കുക, പുതുതായി ഏർപ്പെടുത്തിയ 50 രൂപ സമ്മാനം എടുത്തുമാറ്റി 5000 രൂപയുടെ സമ്മാനങ്ങൾ വർദ്ധിപ്പിക്കുക, ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കുക, ലോട്ടറി ക്ഷേമനിധിയിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തവർക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തുക, തട്ടിപ്പിന് ചുക്കാൻ പിടിച്ച വരെ സർവീസിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ചവറ ഹരീഷ്, എം. നൗഷാദ്, ബി. ശങ്കരനാരായണപിള്ള, വിളയത്ത് രാധാകൃഷ്ണൻ, തൊളിക്കൽ സുനിൽ, കെ. ചന്ദ്രൻ പിള്ള, എച്ച്. താജുദ്ദീൻ, എസ്.സലാഹുദ്ദീൻ, ആദിനാട് പി.എസ്. രാജു, എസ്. ശിഹാബുദ്ദീൻ, റെജീന കുളത്തൂപ്പുഴ, മുനീർ ബാനു, കുണ്ടറ സുബ്രഹ്മണ്യം, തറയിൽ തങ്കപ്പൻ, സുന്ദരേശൻ, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |