ചേലക്കര: ഇലത്താള കലാകാരൻ പുലാക്കോട് മാധവൻകുട്ടിക്ക് വീരശൃംഖലാ സമർപ്പണം നാളെ ചേലക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ എട്ടിന് ഭദ്രദീപം തെളിക്കൽ, തുടർന്ന് കൊമ്പുപറ്റ്, കുഴൽപ്പറ്റ്, ട്രിപ്പിൾ തായമ്പക എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് മാധവിയം എന്ന പേരിൽ നടക്കുന്ന ആദര സമ്മേളനം പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. മാധവിയം ചെയർമാൻ പുലാക്കോട് കേശവൻകുട്ടി അദ്ധ്യക്ഷനാകും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വീരശൃംഖലാ സമർപ്പണം നടത്തും. തുടർന്ന് പഞ്ചവാദ്യവും അരങ്ങേറുമെന്ന് ചെയർമാൻ ടി.എ.കേശവൻ, ജോയിന്റ് കൺവീനർ പൈങ്കളം ശ്രീജൻ, കൻവീനർ കൂനത്തറ രാമചന്ദ്രൻ, വൈസ് ചെയർമാൻ കിള്ളിമംഗലം പ്രിയേഷ്, ജോയിന്റ് ട്രഷറർ ഉണ്ണി ബാബു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |