തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതിച്ചോർ വിതരണം 8 വർഷം പൂർത്തിയാവുന്നു. ഒരു ദിവസം പോലും മുടങ്ങാതെ നാലായിരം മുതൽ ആറായിരം വരെ പൊതിച്ചോറാണ് മെഡിക്കൽ കോളേജിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും നൽകുന്നത്. 8 വർഷത്തിനിടയിൽ 1,27,50,000 പൊതച്ചോറുകളും 57,000 യൂണിറ്റ് രക്തവും വിതരണം ചെയ്തു. എട്ടാം വാർഷികാഘോഷം ഇന്ന് രാവിലെ 11.30ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സിനോജ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ആശുപത്രി സൂപ്രണ്ട് ഡോ: രേണുക തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ.എൽ.ശ്രീലാൽ സെക്രട്ടറി വി.പി.ശരത്ത് പ്രസാദ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |