കാഞ്ഞങ്ങാട്: അഖില ഭാരതീയ പൂർവ്വ സൈനിക പരിഷത്തിന്റെയും ദേശ സ്‌നേഹികളുടേയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ത്രിവർണ്ണ സ്വാഭിമാന യാത്ര കേണൽ പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ സൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് രാജീവൻ പാലോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.പി.രാജീവൻ സൈനിക മാതൃശക്തി ജില്ലാ പ്രസിഡന്റ് സുജാത രാജീവൻ, സെക്രട്ടറി പ്രിയ രമേശൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി , സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ മനു ലാൽ മേലത്ത്, പി.ആർ.സുനിൽ, വൈസ് പ്രസിഡന്റ് എം.ബൽരാജ്, മുൻ ജനറൽ സെക്രട്ടറി എ.വേലായുധൻ, അഡ്വ.കെ.നാരായണൻ, എസ്.പി.ഷാജി, ഗോപാലകൃഷ്ണൻ തച്ചങ്ങാട്, അഡ്വ.എ.മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.രാജീവൻ സ്വാഗതവും ട്രഷറർ മേലത്ത് തമ്പാൻ നായർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |