തലശ്ശേരി:കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകേതര ജീവനക്കാരുടെ കൂട്ടായ്മയായ എയ്ഡഡ് സ്‌കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമവും മുൻ സംസ്ഥാന പ്രസിഡന്റ് എ.രാജേഷ് കുമാറിനുള്ള യാത്രയയപ്പും തലശ്ശേരി ബി.ഇ.എം.പി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സന്തോഷ് വി കരിയാട് അധ്യക്ഷത വഹിച്ചു.
സംഘടനാ സംസ്ഥാന പ്രസിഡണ്ട് വി പി മുനാസ്, സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ജി പി പ്രശോഭ് കൃഷ്ണൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.കെപൊന്നുമണി, സംഘടന സംസ്ഥാന ട്രഷറർ എൻ.സി ടി.ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘടന മുൻ സംസ്ഥാന പ്രസിഡന്റ് രാജേഷ് കുമാർ മറുപടി പ്രസംഗം നടത്തി. അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് എ.കെ.ഷിജു സ്വാഗതവും ജില്ലാട്രഷറർ രാജു ജോസഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |