ചെറുപുഴ: പെരിങ്ങോം സി ആർ.പി.എഫ് കേന്ദ്രത്തിൽ അറ്റസ്റ്റേഷൻ കം പാസിംഗ് ഔട്ട് പരേഡ് നടന്നു. 194 റിക്രൂട്ടുകളടങ്ങുന്ന 158ാമത് ബാച്ചിന്റെ അറ്റസ്റ്റേഷൻ കം പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. ക്യാമ്പ് മേധാവി ഡി.ഐ.ജി.പി പ്രിൻസിപ്പാൾ മാതു എ.ജോൺ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു. മുഖ്യ പരിശീലന അധികാരി ഡെപ്യൂട്ടി കമാൻഡന്റ് കെ.കെ.ഇന്ദിര സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കമാൻഡൻ്റ് എം.ജി.ഡൊമൊനിക് പ്രസംഗിച്ചു. തുടർന്ന് വർണ്ണാഭമായ മാർച്ച് പാസ്റ്റും പരിശീലനാർത്ഥികൾ അവതരിപ്പിച്ച കായിക പ്രദർശനങ്ങളും നടന്നു. പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത സൈനികർ രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |