കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് , കണ്ണൂർ യൂണിവേഴ്സിറ്റി , കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൌൺസിൽ , വിജ്ഞാന കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു.വൈസ് ചാൻസലർ കെ.കെ.സാജു ഉദ്ഘാടനം ചെയ്തു.സർവകലാശാല രജിസ്ട്രാർ പ്രൊഫ ഡോ . ജോബി കെ ജോസ് , വിജ്ഞാന കേരളം അസ്സോസിയേറ്റ് ഡയറക്ടർ ആൻറ്റോ ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ചേംബർ ഡയറക്ടർമാരായ സഞ്ജയ് ആറാട്ട് പൂവാടൻ ,ആഷിഖ് മാമു , കെ.കെ.പ്രദീപ് , ഇ.കെ.അജിത് കുമാർ , കൂടാതെ മുനീറ റാസി ,ലിഷ സുമേഷ് , മീനു സുമേഷ് , ഗോവിന്ദരാജ് തുടങ്ങിയവർ തൊഴിൽ മേളക്ക് നേതൃത്വം നൽകി .
ചേംബർ ഓണററി സെക്രട്ടറി സി.അനിൽ കുമാർ സ്വാഗതവും ഡയറക്ടർ ഹനീഷ് കെ.വാണിയങ്കണ്ടി നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |