കാസകോട്: പെൺകുട്ടി ഉപയോഗിച്ചു വന്ന മൊബൈൽ ഫോണുമായി എറണാകുളത്ത് എത്തിയ ബിജു പൗലോസ് ശബ്ദം മാറ്റാനുള്ള ആപ്പ് ഡൗൺലോഡ് ചെയ്ത് പിതാവിന്റെ സുഹൃത്തിനെ സ്ത്രീ ശബ്ദത്തിന്റെ മോഡിലാക്കി വിളിച്ചിരുന്നു. തന്റെ പിതാവിനെ ഫോണിൽ കിട്ടുന്നില്ലെന്നായിരുന്നു ശബ്ദം മാറ്റി പറഞ്ഞത്.
താൻ എറണാകുളത്ത് ആറ് മാസത്തെ കമ്പ്യൂട്ടർ കോഴ്സിന് ചേരുകയാണെന്നും കോഴ്സ് കഴിയുന്നത് വരെ ഫോണിൽ വിളിച്ചാൽ കിട്ടില്ലെന്ന് പിതാവിനോട് പറയണമെന്നും പിതാവിന്റെ സുഹൃത്തിനോട് ഈ കാളിലൂടെ പറഞ്ഞു.
മകൾ വിളിച്ചതായി പെൺകുട്ടിയുടെ പിതാവിനോട് സുഹൃത്ത് അറിയിച്ചതിനാൽ കുറച്ചുനാളേക്ക് ഇതുസംബന്ധിച്ച് വീട്ടുകാർ സംശയിച്ചതുമില്ല. ഇതിന് ശേഷം പ്രതി ഗൾഫിലേക്ക് കടന്ന ബിജു പൗലോസ് ഒരു വർഷത്തോളം യു.എ.ഇ യിൽ ജോലി ചെയ്തു. പിന്നീട് വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അധികൃതർ ഈയാളെ നീട്ടിലേക്ക് കയറ്റി വിട്ടു.
15 വയസുള്ളപ്പോൾ തന്നെ പ്രതി പെൺകുട്ടിയെ പിറകെ നടന്ന് സൗഹൃദത്തിലാക്കിയെന്ന് സഹപാഠികൾ ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം നൽകിയിരുന്നു.
കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന ബിജു പൗലോസ് നല്ല മോട്ടിവേറ്ററും ഗായകനുമായിരുന്നു. പെൺകുട്ടിയും പാട്ടുകാരിയായിരുന്നു. മൊബൈൽ വാങ്ങി കൊടുത്തും നല്ല ഡ്രസ് വാങ്ങി കൊടുത്തും മറ്റുമാണ് പെൺകുട്ടിയെ വശത്താക്കിയത്. എ.ടിഎം കാർഡ് അടക്കം പണം ചെലവഴിക്കാൻ പെൺകട്ടിയെ ഏൽപ്പിച്ചിരുന്നു.
അന്വേഷണ സംഘം
ഐ ജി പി.പ്രകാശ്, എസ്.പി പ്രജീഷ് തോട്ടത്തിൽ ,ഡിവൈ എസ് പി പി. മധുസൂദനൻ നായർ ,ഇൻപെക്ടർമാരായ എം. ശ്രീകുമാർ, പി. എം ലിബി, എസ് ഐമാരായ രഘുനാഥ് തൃക്കരിപ്പൂർ, എം.മനോജ് നീലേശ്വരം ,എ എസ് ഐ രതി ഒടയൻചാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലതീഷ് പിലിക്കോട്,ശ്രീജിത്ത് കാനായി ,മഹേഷ് കങ്കോൽ ,പ്രഭേഷ് കുമാർ വൈക്കത്ത് ,സുമേഷ് മാണിയാട്ട്.. സി പി ഒ പ്രണോദ് (സൈബർ കണ്ണൂർ), ഡ്രൈവർമാരായ എ എസ് ഐ രാജീവ് ,റൗഫ് ,രഞ്ജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |