കൊച്ചി: കേരളത്തിലെ സർവകലാശാലകളെ പാർട്ടി നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സർവകലാശാല നിയമഭേദഗതി ബിൽ അംഗീകരിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം ആവശ്യപ്പെട്ടു. വൈസ് ചാൻസർ നിയമനത്തിനുള്ള യു.ജി.സി. നിയന്ത്രണം മറികടക്കാനാണ് നിയമനിർമ്മാണത്തിലൂടെ സംസ്ഥാന സർക്കാരിന്റെ ശ്രമം. ഇത് ഉന്നത വിദ്യാഭ്യാസത്തെ തകർച്ചയിലേക്ക് നയിക്കുമെന്ന് അദ്ധ്യാപകസംഘം സംസ്ഥാന സമിതിയംഗം വിലയിരുത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഹരികൃഷ്ണ ശർമ്മ അദ്ധ്യക്ഷത വഹിച്ചു. വേണ്ടത്ര ചർച്ചകളില്ലാതെ ഏകപക്ഷീയമായാണ് സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.ഭേദഗതി പരിഗണിക്കും മുമ്പ് പൊതുജന അഭിപ്രായം തേടണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |