അമ്പലപ്പുഴ: കിഴിവിന്റെപേരിൽ സംഭരണം തടസ്സപ്പെട്ട പാടശേഖരത്തെ കർഷകർക്ക് ആശ്വാസവുമായി കൃഷി വകുപ്പ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം കാട്ടുകോണം പാടശേഖരത്തു നിന്നാണ് കൃഷി വകുപ്പ് നെല്ല് സംഭരണത്തിന് തുടക്കമിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് കൃഷി വകുപ്പ് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചത്.
ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പൊതു മേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനനെല്ല് സംഭരണം ആരംഭിച്ചത്.
ആദ്യ ഘട്ടത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, വട്ടപ്പായിത്ര കടവ്, കോലടിക്കാട്, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കന്നിട്ട സി .ബ്ലോക്ക് എന്നീ പാടശേഖരങ്ങളിൽ നിന്നായി 450 ടൺ നെല്ലാണ് സംഭരിക്കുന്നത്.
പി. എ. ഒ അമ്പിളി, ഡി .ഡി. മാരായ സ്മിത, ക്യൂനോ, ബിറ്റിഎം പ്രശാന്ത്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സരിത മോഹൻ ,കൃഷി ഓഫീസർ നജീബ് മുഹമ്മദ്,കിസാൻസഭ മണ്ഡലം സെക്രട്ടറി വി.ആർ.അശോകൻ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കുഞ്ഞുമോൻ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ ഓയിൽ ഫാം സീനിയർ മാനേജർ എസ്.സന്തോഷ് കുമാർ അസി.അസിസ്റ്റൻറ് മാനേജർ ബിപിൻ എന്നിവർ സന്നിഹിതരായിരുന്നു.
സർക്കാർ അനുവദിച്ചത് 3 കോടി രൂപ
കഞ്ഞിപ്പാടത്തെ കാട്ടുകോണം പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായിട്ട് 25 ദിവസം പിന്നിട്ടു
മില്ലുടമകളുടെ ഏജൻ്റുമാർ 23 കിലോ വരെ കിഴിവ് ആവശ്യപ്പെട്ടതോടെയാണ് സംഭരണം തടസ്സപ്പെട്ടത്
തുടർന്ന് കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പ് രംഗത്തെത്തുകയായിരുന്നു
സംഭരണത്തിന് കൃഷി വകുപ്പിന് പ്രത്യേക പാക്കേജ് ആയി 3 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു
കർഷകർക്കുള്ള നെൽവില നെല്ലിന്റെ ഗുണനിലവാരത്തിന് ആനുപാതികമായി കർഷകരുടെ അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് നൽകും
- മന്ത്രി പി.പ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |