ചേലക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും പൊതുയോഗവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോഡി സർക്കാർ കോൺഗ്രസ് നടപ്പിലാക്കിയ പദ്ധതികളിൽ പേരുമാറ്റി അവരുടെ നേതാക്കളുടെ പേരിൽ നടപ്പിലാക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രം മാറ്റി കുറിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.സുലൈമാൻ, കെ.പി.ഷാജി, എ.മുരളി, സന്തോഷ് ചെറിയാൻ, ശിവൻ വീട്ടി കുന്ന്,സുദേവൻ പള്ളത്ത്, വിനോദ് പന്തലാടി, മോഹനൻ പാറത്തോടി, രാമു മലവട്ടം ,മനോജ് പഴയന്നൂർ , കെ.രാധാകൃഷ്ണൻ,പി.എ.അച്ചൻ കുഞ്ഞ്, ഗീത ഉണ്ണിക്കൃഷ്ണൻ, അബ്ദുൽ റഹ്മാൻ, പ്രദീപ് നമ്പ്യാത്ത്, വി.കെ നിർമല,സുരേഷ് കലാമണ്ഡലം,സൂരജ് ,ടിഗിരിജൻ ,കെകെസത്യൻ, ദേവീദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |