തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി വെളുത്ത മണലിൽ നിന്ന് തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് റാലി നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ശ്രീലക്ഷ്മി ഡെങ്കിപ്പനി പ്രതിരോധത്തെപ്പറ്റി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബന ജവാദ്, പഞ്ചായത്തംഗങ്ങളായ കെ.ധർമദാസ്, എൽ.സുനിത, എൽ.ജഗദമ്മ, മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ മധു, ഹെൽത്ത് ഇൻസ്പെക്ടർ അജയകുമാർ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |