തൃശൂർ: രാജ്യം ഭരിക്കുന്നത് പേരിനെ ഭയക്കുന്നവരാണെന്നും അതിനാലാണ് നെഹ്‌റു യുവ കേന്ദ്ര എന്ന പേര് മോഡിയും കൂട്ടരും മാറ്റിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. നെഹ്‌റു യുവക് കേന്ദ്രയുടെ പേര് മാറ്റിയതിനെതിരെ തൃശൂർ,അയ്യന്തോൾ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം തെക്കേ ഗോപുര നടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി.പോൾ, സി.ഒ. ജേക്കബ്, കെ.എച്ച്. ഉസ്മാൻ ഖാൻ, രവി താണിക്കൽ,അഡ്വ. സിജോ കടവിൽ, സജീവൻ കുരിയച്ചിറ,പി.ശിവശങ്കരൻ,എം എസ്. ശിവരാമകൃഷ്ണൻ,ഫ്രാൻസിസ് ചാലിശ്ശേരി,കെ. സുരേഷ്, ആശിഷ് മൂത്തേടത്ത്, ജോർജ് ചാണ്ടി, സി.സി ഡേവി, ഇ.വി സുനിൽ രാജ്, എ.കെ. സുരേഷ്, വില്ലി ജിജോ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |