ചാലക്കുടി: മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി പാടശേഖരങ്ങളിലെ തോടുകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് നഗരസഭ. സർക്കാരിന്റെ അംഗീകാരം അനുമതി ലഭിച്ചിട്ടില്ലെങ്കിലും ചെയർമാന്റെ മുൻകൂർ അനുമതിയോടെ കൂടപ്പുഴ കുട്ടാടം പാടത്തെ തോട് ആരോഗ്യ വിഭാഗം ശുചീകരിച്ച് തുടങ്ങിയത്. 20 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. മഴക്കാലത്ത് ആദ്യം വീടുകളിൽ വെള്ളം കയറുന്ന കുട്ടാടം പാടം, ആര്യങ്കാല എന്നിവിടങ്ങളിലെ തോടുകളുടെ ശുചീകരണം ഹിറ്റാച്ചി ഉപയോഗിച്ച് പൂർത്തിയാക്കും. പറയൻതോടിന്റെ ശുചീകരണം ജങ്കാർ ഉൾപ്പെടെയുള്ള യന്ത്രസഹായത്തോടെ ആരംഭിക്കും. നഗരസഭ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിനായ് 25 താത്ക്കാലിക തൊഴിലാളികളെയും 10 മറ്റ് തൊഴിലാളികളേയും ഏർപ്പെടുത്തി. കൂടാതെ 200 ലേറെ തൊഴിലുറപ്പ് പ്രവർത്തകർ വാർഡുകളിലെ തോടുകളുടേയും കാനകളുടേയും ശുചീകരണം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |