പുതുക്കാട്: സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.പി.ജോസിന് സ്വീകരണവും ബ്ലോക്ക് പ്രവർത്തകർക്ക് സംഘടനാ ശില്പശാലയും നടത്തി. ശില്പശാലയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എ.പി.ജോസ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ.പി.ജോസ്. സംസ്ഥാന സെക്രട്ടറി സി.ജി.താരാനാഥൻ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.ശിവരാമൻ, ജോയ് മണ്ടകത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പി.തങ്കം,ജില്ലാ കമ്മിറ്റിയംഗം കെ. ഒ.പൊറിഞ്ചു എന്നിവരെ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ സ്വീകരിച്ചു. കെ.വി. രാമകൃഷ്ണൻ, ടി.എ. വേലായുധൻ, കെ.നന്ദകുമാർ, കെ. സുകുമാരൻ, പി.വി. ശാരംഗൻ, സി.പി.ത്രേസ്യ , കെ.സദാനന്ദൻ,ഐ.ആർ. ബാലകൃഷ്ണൻ, വർക്കി കുറ്റിയാറ, പി.മനോജ് കുമാർ, എം.ജി.തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |