കരുനാഗപ്പള്ളി : കല്ലും പുറത്തു ഭാസ്കരൻ ലൈബ്രറിയിൽ നിർമ്മിക്കുന്ന ഗ്രത്ഥശാലമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു. താലൂക്കിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനും കലാസാംസ്കാരിക പ്രവർത്തകനും ആയിരുന്ന കല്ലുംപുറത്ത് ഭാസ്കരന്റെ പേരിലുള്ള ലൈബ്രറിക്ക് പി.സന്തോഷ് കുമാർ എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. എസ്.എസ് എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ചടങ്ങിൽ ആദരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.എ.തങ്ങൾ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്.സോമൻ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി. ശിവൻ, സെക്രട്ടറി വി.വിജയകുമാർ, ഐ.ഷിഹാബ്, ബ്ലോക്ക് പഞ്ചായത്തംഗം സജി അനിൽ, ഗ്രാമപഞ്ചായ ത്തംഗങ്ങളായ അനീഷ് , അൻസർ കാസിംപിള്ള, ഗ്രന്ഥശാലാസംഘം പഞ്ചായത്ത് തല കൺവീനർ കെ.എസ്. ബിജുകുമാർ, ഗ്രന്ഥശാലാ പ്രതിനിധികളായ എസ്.അശോകൻ, ആർ. മുരളി, ഫസൽ കളത്തിൽ, കുളങ്ങര വരദരാജൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ഗ്രന്ഥശാലാ സെക്രട്ടറി കെ.ജയരാജ് സ്വാഗതവും ശശിധരൻ പിള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |