കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ. റൂറൽ എസ്.പി കെ.എം.സാബുമാത്യു, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസ്, സബ് ഇൻസ്പക്ടർമാരായ സി.മനോജ് കുമാർ, ജെ.രാജേഷ്, എ.എസ്.ഐമാരായ ബി.ബിനു, ജിജി മോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ബിനീഷ്, മഹേഷ് മോഹൻ എന്നിവർക്കാണ് അന്വേഷണ മികവിനുള്ള അംഗീകാരം നൽകുന്നത്. 2023 നവംബർ 27ന് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും 28ന് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണം പൂർത്തിയാക്കി 74 ദിവസത്തിനകം ചാർജ്ജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചു. കേസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ.ജി.മോഹൻരാജിനെ നിയമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |