ആലുവ: ജനസേവ ശിശുഭവനിലെ ആദ്യത്തെ കൺമണി ശിവ മുരുകേശ് വിവാഹിതനായി. ഇടുക്കി പൂപ്പാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ജയൻ - മുരുകേശ്വരി ദമ്പതികളുടെ മകൾ കാർത്തികയാണ് വധു. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 1999ൽ ജനസേവ ശിശുഭവൻ ആരംഭിച്ചപ്പോഴുള്ള ആദ്യ ബാച്ചിൽപ്പെട്ട കുട്ടിയായിരുന്നു ശിവ. ഹൈസ്കൂൾ തലം തുടങ്ങി കോളേജ് വരെ നിരവധി ഫുട്ബാൾ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും ക്യാപ്ടൻ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്.
ദീർഘകാലം ജനസേവ ബോയ്സ് ഹോമിലെ കുട്ടികളുടെ ഗ്രൂപ്പ് ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. ബികോം ബിരുദധാരിയായ ശിവ മുരുകേഷ് ഇപ്പോൾ കേരള പൊലീസിൽ പാലാരിവട്ടം സ്റ്റേഷനിലെ സി.പി.ഒ. ആണ്. ജനസേവ ഫുട്ബാൾ അക്കാഡമിയിലെ ചിട്ടയായ കായിക പരിശീലനം ശിവയെ പൊലീസ് സെലക്ഷനും സഹായിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |