മേപ്പയ്യൂർ: സംസ്ഥാനതല മികവഴക് പുരസ്കാരം നേടിയ മേപ്പയ്യൂർ എൽ.പി.സ്കൂൾ അദ്ധ്യാപിക വി.കെ. വിൻസിയെയും എസ്.എസ്.എൽ.സി, എൻ.എം. എം എസ്, എൽ.എസ്.എസ് വിജയികളെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എ.പി. രമ്യ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ ടി.പി. കലാധരൻ മുഖ്യപ്രഭാഷണം നടത്തി. മേലടി എ .ഇ. ഒ പി. അസീസ്, മേലടി ബി.പി.സി എം.കെ.രാഹുൽ, പ്രധാനാദ്ധ്യാപിക പി.കെ. ഗീത, സ്കൂൾ മാനേജർ സി.ടി.അബ്ദുൾ ഗഫൂർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ വി.പി.രമ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപ്പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, കെ.കുഞ്ഞിക്കണ്ണൻ, സി.എം. ബാബു, മുജീബ് കോമന്ത്, നിഷാദ് പൊന്നംങ്കണ്ടി, ബൈജു കൊളോറത്ത്, കെ. സിറാജ്,വി.കെ. വിൻസി, പി.കെ. സത്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |