ചോറ്റാനിക്കര: ഓഡാക്‌സ് ക്ലബ്ബ് പാരീസിയനും കൊച്ചിൻ ബൈക്കേഴ്‌സ് ക്ലബും ചേർന്ന് സംഘടിപ്പിച്ച സാഹസിക സൈക്കിൾ യാത്രയിൽ ലഹരി വിരുദ്ധ സന്ദേശവുമായി മലയാളി എക്സൈസ് ഉദ്യോഗസ്ഥൻ. 16 അന്താരാഷ്ട്ര താരങ്ങളെ പിന്തള്ളി 82 മണിക്കൂറിനുള്ളിൽ 1200 കിലോമീറ്റർ താണ്ടി ജസ്റ്റിൻ ടി.എക്സാണ് ഒന്നാം സ്ഥാനം നേടിയത്.
1200 കിലോമീറ്റർ സൈക്ലിംഗ് റൈഡ് പൂർത്തിയാക്കുന്നതിലൂടെ ജസ്റ്റിൻ ഇന്റർനാഷണൽ റാൻഡണോർ ആയി അംഗീകരിക്കപ്പെട്ടു. ഒപ്പം ഓഡാക്‌സ് ഇന്ത്യ ആൻഡ് ലെസ് റാൻസോണർ മോൺഡിക്‌സ് റൈഡർമാരുടെ പട്ടികയിൽ സ്ഥിരസ്ഥാനവും കരസ്തമാക്കി. പാരീസ്, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന പ്രധാന സൈക്ലിംഗ് ഇവന്റുകളിൽ പങ്കെടുക്കാനാകും. സൈക്കിൽ യാത്ര മേയ് ഒമ്പതാം തീയതി വൈകിട്ട് നാലിന് ആലുവ വൈ.എം.സി.എയിൽ നിന്നാണ് ആരംഭിച്ചത്. ആലുവയിൽ നിന്ന് തുടങ്ങി 1200 മീറ്റർ താണ്ടി ആലുവയിൽ തിരിച്ചെത്തുന്ന രീതിയിലായിരുന്നു മത്സരത്തിന്റെ റൂട്ട്. ഏകദേശം ഒമ്പതിനായിരം മീറ്ററോളം ഉയര വ്യത്യാസവും റൂട്ടിലുണ്ടായിരുന്നു. മത്സരം പൂർത്തിയാക്കിയത് 9 പേർ മാത്രമാണ്. 82 മണിക്കൂർ കൊണ്ട് ജസ്റ്റിൻ റൈഡ്പൂർത്തിയാക്കി. നാലാമത്തെ 1200 കിലോമീറ്റർ ഇവന്റ് കൂടിയായിരുന്നു ഇത്.
ബോധവത്കരണ യാത്രകൾ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൗമാരക്കാരിലും കുട്ടികളിലും മയക്കുമരുന്ന് വിപത്തുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് ജസ്റ്റിൻ ടി.എക്‌സ് 100 മൈൽ (161 കിലോമീറ്റർ) ഓട്ടം നടത്തിയിട്ടുണ്ട്. ഇത്തരം നേട്ടങ്ങൾ വളർന്നുവരുന്ന തലമുറയ്ക്ക് മാതൃകയാകുമെന്ന പ്രതീക്ഷയെന്ന് ജസ്റ്റിൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |