തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗ് നിരക്ക് അമിതമായി കൂട്ടിയതിൽ ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു. വാഹന പാർക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെയാണ് പാർക്കിംഗ് നിരക്ക് വർധന. 50 ശതമാനം മുതൽ 70 ശതമാനം വരെ ഒറ്റയടിക്ക് നിരക്ക് വർധിപ്പിച്ചത് ന്യായീകരിക്കാൻ കഴിയില്ല. ടു വീലറുകൾക്കുള്ള പ്രതിമാസ നിരക്ക് 360 രൂപയിൽ നിന്നും 600 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അമിത നിരക്കുകൾ ഉടനെ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടു വീലർ യൂസേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. സജി ആറ്റത്ര, പി.ആർ.ഹരിദാസ്, വിൽസൺ ജോൺ, വിനോദ് മേമഠത്തിൽ, സെയ്തു മുഹമ്മദ്, ഗോപകുമാർ, മുരളി, കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |