ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ആദിച്ചനല്ലൂർ 806-ാം നമ്പർ ശാഖാ വാർഷികവും പ്രതിഭാ സംഗമവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സൗജന്യ പഠനോപകരണ വിതരണവും 25ന് രാവിലെ 10ന് ശാഖാമന്ദിരത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് പി.എൻ.മുരളീധരൻ അദ്ധ്യക്ഷനാകും. ചാത്തന്നൂർ റേഞ്ച് എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എസ്.അനിൽകുമാർ ലഹരി വിരുദ്ധ ക്ലാസ് നയിക്കും. ജി.സുഗതൻ (കമ്മിറ്റി അംഗം), വി.പ്രശാന്ത് (ട്രസ്റ്റ് ബോർഡ് മെമ്പർ, യൂണിയൻ കൗൺസിലർ), ബീന പ്രശാന്ത് (വനിതാ സംഘം യൂണിയൻ സെക്രട്ടറി), മൗഷ്മി സുനിൽ (യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്), എൻ.രാധാകൃഷ്ണൻ (എം.ഡി, റോയൽ ഹോസ്പിറ്റൽ, ചാത്തന്നൂർ), എസ്.മധുസൂദനൻ (എൻജിനിയർ) എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി കെ.ശ്രീകുമാർ സ്വാഗതവും യൂണിയൻ പ്രധിനിധി എ.അരുൺകുമാർ നന്ദിയും പറയും. അവാർഡിനും പഠനോപകരണത്തിനും അർഹരായ കുട്ടികൾ അപേക്ഷ 21ന് മുമ്പ് സെക്രട്ടറി ക്ക് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |