കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ സന്ധ്യ മയങ്ങിയാൽ ഇരുട്ടിലാകും. സദാ തിരക്കേറിയ ടൗണിൽ രാത്രി 9.30 വരെ ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോൾ ടൗണിലെത്തുന്ന കാൽനടയാത്രക്കാർ ഇരുട്ടിൽ തപ്പി തടയേണ്ട അവസ്ഥയാണുള്ളത്. ഏറെ പ്രതീക്ഷയോടെ ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതായിട്ട്
നാളുകളേറെയായി. ഹൈമാസ്റ്റ് ലൈറ്റ് സ്ഥപിക്കുന്നതിന് മുമ്പ് ടൗണിന്റെ മിക്ക ഭാഗത്തും കെ.എസ്.ഇ.ബിയുടെ തെരുവു വിളക്കുകളുണ്ടായിരുന്നു.
എന്നാൽ ഹൈമസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ തെരുവുവിളക്കുകൾ അപ്രത്യക്ഷമായി. ഹൈമാസ്റ്റ് ലൈറ്റ് ടൗണിന് അര കിലോമീറ്റർ പരിധിയിൽ വെളിച്ചം എത്തിക്കുന്നു എന്ന കാരണത്താലാണ് തെരുവു വിളക്കുകൾ അവഗണിക്കപ്പെട്ടത്. രാത്രി ഒൻപതു മണിയോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടയുന്നതോടെ ടൗൺ കൂരിരുട്ടിലാകും. അടിയന്തരമായി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |