ചീമേനി: പഹൽഹാം ഭീകരാക്രമണത്തിന് ശേഷം കേരളത്തിൽ നിന്നും കാശ്മീരിൽലേക്കുള്ള ആദ്യ വിനോദ യാത്ര സംഘം ശ്രീനഗറിൽ എത്തി. ടൂറിസത്തിലൂടെ ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന ജമ്മുവിലെ സാധാരണകാരായ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കേരളത്തിൽ നിന്ന് വീണ്ടും യാത്ര സംഘം എത്തിയതിൽ വലിയ ആശ്വാസമായി. ഒരു തീവ്രവാദ ശക്തികൾക്ക് മുന്നിലും പിന്തിരിഞ്ഞോടുന്നവർ അല്ല കേരളീയർ എന്ന് യാത്ര സംഘത്തിന്റെ വരവോടെ തെളിയിക്കാൻ സാധിച്ചു. ഗ്ലോബൽ ടൂർസ് പേരാവൂരിന്റെ നേതൃത്വത്തിൽ സിപ്റ്റ ചീമേനിയുടെ ടൂർ കൂട്ടായ്മയായ അപ്പൂപ്പൻ താടിയുടെ സംഘത്തിൽ പി.പി.സുരേഷ്, സുലോചന ടീച്ചർ, ചന്ദ്രമതി ലോഹിതാക്ഷൻ, പ്രകാശൻ സൂപ്പർ, സാവിത്രി കുന്നുമ്മൽ, പ്രകാശൻ പള്ളിപ്പാറ, ബീന പ്രകാശൻ എന്നിവരാണ് യാത്രാ സംഘത്തിൽ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |