കൊച്ചി: സിറോമലബാർ സഭാ സിനഡ് തീരുമാനിച്ച ഏകീകൃത കുർബാന നടപ്പാക്കാൻ കഴിയാത്ത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി സ്ഥാനമൊഴിയണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് ആവശ്യപ്പെട്ടു. ചുമതലയേറ്റ് അഞ്ച് മാസം കഴിഞ്ഞിട്ടും സഭയ്ക്ക് വേണ്ടി പ്രവർത്തിക്കാത്ത പാംപ്ളാനിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം. അതിരൂപതയുടെ ഭരണം സ്ഥിരം സിനഡ് ഏറ്റെടുക്കണം. ഒരുമാസത്തിനകം ഏകീകൃത കുർബാനയ്ക്ക് നടപടി ആരംഭിച്ചില്ലെങ്കിൽ സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. അഡ്വ. മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, ആന്റണി പുതുശേരി, ടെൻസൻ പുളിക്കൽ, വിൽസൺ വടക്കുഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |