ആലപ്പുഴ: കേരളീയ നാടോടി ശൈലിയും റോക്ക് മ്യൂസിക്കും ഒന്നിച്ചുചേർത്ത് സ്‌പൂക്ക് റോക്ക് ശൈലിയിൽ ഒരുങ്ങിയ 'ചെണ്ട യക്ഷി' എന്ന ഗാനം ശ്രദ്ധേയമാകുന്നു. യക്ഷി പ്രമേയമായ ഗാനം
ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രീനേഷ് എൽ.പ്രഭുവാണ്. സുരേഷ് നാരായണന്റേതാണ് വരികൾ.
ഇരുവരും ബാങ്ക് ഉദ്യോഗസ്ഥരാണ്. സോപാന ഗായകൻ അഖിൽ യശ്വന്താണ് പാടിയിരിക്കുന്നത്. ശ്രീനേഷ് തന്നെയാണ് പാട്ടിന്റെ തുടക്കത്തിലെ വിരുത്തം എഴുതിയതും ആലപിച്ചതും.
എ.ഐ അനിമേഷൻ വിദഗ്ദ്ധൻ വ്ളാഡിമ്മിർ തൊമ്മിൻ ദൃശ്യം നിർവ്വഹിച്ച വീഡിയോയിലെ രക്തദാഹിയായ യക്ഷി ഭീതി ജനിപ്പിക്കും വിധം മികവുറ്റതാണ്.
ഇന്ത്യയിലെ ആദ്യ സ്പൂക്ക് റോക്ക് ശൈലിയിലുള്ള അൽബമാണ് യു ട്യൂബിൽ റിലീസ് ചെയ്ത 'ചെണ്ട യക്ഷി'. ചെണ്ട കേട്ടാൽ ഉണരുന്ന രക്ത ദാഹിയായ യക്ഷിയെന്ന സുരേഷ് നാരായണന്റെ ആശയത്തിൽ നിന്നാണ് പാട്ടിന്റെ ഘടന ജനിച്ചതെന്നും സോപാനം, കഥകളി, ശാസ്ത്രീയ സംഗീതം എന്നിവ ഒരുപോലെ കൈകാര്യം ചെയ്യുന്ന ഹരിപ്പാട് അഖിലിന്റെ ആലാപനം അൽബത്തെ മികച്ചതാക്കിയെന്നും അണിയറ പ്രവർത്തകർ പറയുന്നു. റെക്കോർഡിംഗ് ഓഡിയോ മാട്രിക്സ്, മ്യൂസിക് സൗണ്ട് ഡിസൈൻ മിക്സിങ്ങ് മാസ്റ്ററിംഗ് വിനീത് എസ്തപ്പാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |