അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കൊച്ചുപറമ്പിൽ -ഇരുമ്പനം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസക്കാലമായി റോഡ് പൊളിച്ചതിനാൽ റോഡിലൂടെയുള്ള യാത്രദുസ്സഹമാണ് . അപകടങ്ങളും നിത്യസംഭവമാണ്. വാർഡ് പ്രസിഡന്റ് രംഗനാഥൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നിസാർ വെള്ളാപ്പള്ളി , ഷാജി ഉസ്മാൻ, പി. എ.കുഞ്ഞുമോൻ, അനിൽ വെള്ളൂർ, ടി.എസ്.കബീർ , ഡി .രാജു ,പവിത്രൻ, പൊന്നുമോൻ ,അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |