പോത്തൻകോട്: ചന്തവിള, കഴക്കൂട്ടം ഭാഗങ്ങളിൽ 16 ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റ സംഭവത്തിൽ നഗരസഭ അധികൃതർ പിടികൂടിയ നായ ചത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം സാമ്പിളുകൾ പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കയച്ചു. നായയുടെ തലച്ചോറാണ് പരിശോധിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് ഭ്രാന്തുപിടിച്ച നായ വിവിധ സ്ഥലങ്ങളിലെ 16 പേരെയും വീടുകളിലെ വളർത്തുമൃഗങ്ങളെയും ആക്രമിച്ചത്. ലാബ് പരിശോധനാ ഫലം ലഭിച്ചാൽ മാത്രമെ പേവിഷബാധ സംബന്ധിച്ച് കാര്യങ്ങൾ അറിയാൻ കഴിയുവെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |