തൃശൂർ: അരങ്ങ് കുടുംബശ്രീ സർഗോത്സവം 2025ന് സമാപനം. ജില്ലയിലെ 7 ബ്ലോക്ക് ക്ലസ്റ്ററിലെ വിജയികൾ മത്സരിച്ച ജില്ലാ കലോത്സവത്തിന് 220 പോയിന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുല്ലശ്ശേരി, തളിക്കുളം, അന്തിക്കാട് ബ്ലോക്ക് ഓവറോൾ ചാമ്പ്യന്മാരായി. ഒല്ലൂക്കര, പുഴക്കൽ, ചേർപ്പ് ബ്ലോക്ക് ക്ലസ്റ്റർ 136 പോയിന്റ് നേടി രണ്ടാം സ്ഥാനവും ചൊവ്വന്നൂർ, ചാവക്കാട്, ബ്ലോക്ക് ക്ലസ്റ്റർ 132 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. യു.സലിൽ, എം.എൽ.റോസി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |