തൊടിയൂർ: ഡി.വിജയലക്ഷ്മി രചിച്ച എന്റെ അനന്തപുരി നിനവുകൾ, നിറവുകൾ എന്ന പുസ്തകം തൊടിയൂർ വസന്തകുമാരിക്ക് നൽകി പ്രൊഫ.പ്രയാർ പി.രാധാകൃഷ്ണക്കുറുപ്പ് പ്രകാശനം ചെയ്തു. കന്നേറ്റി ശ്രീധന്വന്തരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണപ്പള്ളി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ആദിനാട് തുളസി സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.പി.ബി.രാജൻ പുസ്തകം പരിചയപ്പെടുത്തി. ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, ഡോ.കണ്ണൻ കന്നേറ്റി, നന്ദകുമാർ വള്ളിക്കാവ്, തോപ്പിൽ ലത്തീഫ് ,ഡി.മുരളീധരൻ, ഫാത്തിമ താജുദ്ദീൻ, ഷാജീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.ഡി.വിജയലക്ഷ്മി മറുപടി പ്രസംഗം നടത്തി. ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |