കോഴിക്കോട്: കേരള പൊലീസിന്റെ ഹോപ്പ് പദ്ധതി പ്രകാരം തുടർ പഠനത്തോടൊപ്പം കമ്പ്യൂട്ടർ ലാപ്ടോപ്പ് സർവീസ് കോഴ്സ് പൂർത്തിയാക്കിയ മൂന്നു കുട്ടികൾ ചേർന്ന് ആരംഭിച്ച 'കോർ കെയർ കംപ്യൂട്ടേർസ്' കോഴിക്കോട് സിറ്റി ഡെ.കമ്മിഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് അസി.കമ്മിഷണർ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ പൊലീസിംഗ് ഡിവിഷൻ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അബ്ദുൽ വഹാബ് ആദ്യ വിൽപ്പന നടത്തി. ഫിറോസ്.വി, അബ്ദുല്ലത്തീഫ്, വിനയൻ, ബ്രിൻഷ, ശശികല, നാരായണ ഭാരതി എന്നിവർ പ്രസംഗിച്ചു. ഹോപ്പ് ലേണിംഗ് സെന്ററിൽ നിന്ന് സൗജന്യ കമ്പ്യൂട്ടർ ലാപ്ടോപ്പ് സർവീസ് കോഴ്സും വിവിധ ഐ.ടി കമ്പനികളിൽ ഒ.ജെ.ടിയും കഴിഞ്ഞ കുട്ടികളുടേതാണ് സംരംഭം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |