കാസർകോട്: കുറ്റവാളികൾക്കെതിരെയും മയക്കുമരുന്ന് വിതരണ മാഫിയ സംഘങ്ങൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശ പ്രകാരം ഒറ്റ ദിവസം പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി പേർ കുടുങ്ങി. കഴിഞ്ഞ 17 ന് നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 142 കേസുകൾ രജിസ്റ്റർ ചെയ്തു അതിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 12 കേസുകൾ രജിസ്റ്റർ ചെയ്തു, അബ്കാരി ആക്ട് പ്രകാരം 22 കേസുകൾ, കേരള ഗെയിമിംഗ് ആക്ട് പ്രകാരം ഒമ്പത് കേസുകൾ, മോട്ടോർ വാഹന നിയമ പ്രകാരം 61 കേസുകൾ രജിസ്റ്റർ ചെയ്യുകയും 866 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്, അനധികൃത മണൽ കടത്തിന് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 194 വാറണ്ടുകൾ നടപ്പിലാക്കി. റൗഡി ലിസ്റ്റിൽപ്പെട്ട 154 പേരെ പരിശോധിക്കുകയും ചെയ്തു. 51 ഹോട്ടലുകളിലും ലോഡ്ജുകളിലുമായി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |