ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംബിഎൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 & 2008 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആന്റ് ഡ്രാറ്റഫിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 22 നും ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ് ലാബ് പ്രാക്ടിക്കൽ 26 നും കൊല്ലം ടി.കെ.എം. കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ രണ്ട് മുതൽ നടക്കും.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (പുതിയ സ്കീം2020 അഡ്മിഷൻ റഗുലർ ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 11 മുതൽ തൃക്കാക്കര ഭാരത് മാതാ കോളജിൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ എം.എ സിറിയക്ക് (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 5 മുതൽ നടക്കും. മേയ് 22 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 23 വരെയും, സൂപ്പർ ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.
സമയപരിധി നീട്ടി
പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളുടെ അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിള്ള സമയപരിധി നീട്ടി. ഫൈൻ ഇല്ലാതെ ജൂൺ 16 വരെയും ഫൈനോട് കൂടി ജൂൺ 17 നും സൂപ്പർ ഫൈനോടെ ജൂൺ 18നും അപേക്ഷ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |