SignIn
Kerala Kaumudi Online
Tuesday, 24 June 2025 6.03 AM IST

'ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്'; താരരാജാവിന് ഇന്ന് പിറന്നാൾ,​ മോഹൻലാലിന്റെ മറക്കാനാകാത്ത ചില സീനുകൾ

Increase Font Size Decrease Font Size Print Page
mohanlal-

മലയാളികളുടെ സ്വകാര്യ അഹങ്കാരം നടൻ മോഹൻലാലിന്റെ 65-ാം പിറന്നാളാണ് ഇന്ന്. വെെവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അത്ഭുതപ്പെടുത്തുന്ന മോഹൻലാലിന് ലോകമെമ്പാടുമുള്ള ആരാധകർ ആശംസകൾ അറിയിക്കുന്നുണ്ട്. തലമുറകൾ എത്ര തന്നെ മാറിയാലും മോഹൻലാൽ എന്ന പ്രതിഭയെ മലയാളികൾക്കും കലാകാരന്മാർക്കും മറക്കാൻ കഴിയില്ല. ഒരുവശം ചരിഞ്ഞ തോളുമായി മലയാളികളുടെ മനസിൽ ഇടംപിടിച്ച താരരാജാവ് ഇതിനോടകം ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇന്നും ആ നടനവിസ്മയം കണ്ട് അത്ഭുതപ്പെടുന്നവരാണ് മലയാളികൾ. അടുത്തിടെ ഇറങ്ങിയ മോഹൻലാലിന്റെ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം തന്റെ മികവ് തെളിയിച്ചു. 1980ൽ പുറത്തിറങ്ങിയ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് മോഹൻലാൽ എന്ന നടനെ മലയാളികൾ അഭ്രപാളിയിൽ ആദ്യം കണ്ടത്. 20-ാം വയസിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ പിറന്നാൾ ദിനത്തിൽ താരത്തിന് ഏറെ പ്രശംസ ലഭിച്ച പഴയ ചിത്രങ്ങളിലെ ചില സീനുകൾ കണ്ടാലോ?

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ കാർത്തിക എന്നിവർ അഭിനയിച്ച ചിത്രമാണ് 'താളവട്ടം'. 1986ലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതിലെ മോഹൻലാലിന്റെ അഭിനയം അത്രപെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.

തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ,​ സുരേഷ് ഗോപി,​ അംബിക എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'രാജാവിന്റെ മകൻ'. ഈ ചിത്രത്തിലെ മോഹൻലാലിന്റെ വേഷം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1991ൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഭരതം'. നെടുമുടി വേണു,​ ഉർവശി,​ മുരളി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കാൈര്യം ചെയ്തത്.

ഭദ്രൻ സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ ചിത്രമാണ് 'സ്ഫടികം'. ഈ ചിത്രത്തിൽ ആടുതോമയെ ഇന്നും മലയാളികൾ മറന്നിട്ടില്ല. അടുത്തിടെ ചിത്രം റീ റിലീസ് ചെയ്തിരുന്നു. അതിലെ മോഹൻലാൽ പറയുന്ന ഡയലോഗ് ഇന്നും മലയാളികൾ പറയാറുണ്ട്. 'ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്' ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നു.

1993-ൽ ഫാസിൽ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' അത്രപെട്ടെന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഇതിലെ ഡോ. സണ്ണിയെയും. ഡോക്ടർ സണ്ണിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

മോഹൻലാൽ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'ദേവാസുരം'. ഐവി ശശിയാണ് സംവിധാനം ചെയ്തത്. 1993 ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്തത്.

2000ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായ ചിത്രം ഷാജി കെെലാസാണ് സംവിധാനം ചെയ്തത്.

TAGS: MOHANLAL, BIRTHDAY, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.