വെഞ്ഞാറമൂട്: കത്തുന്ന ചൂടല്ലേ, ശരീരമൊന്ന് തണുപ്പിക്കാൻ പഴങ്ങൾ വാങ്ങാമെന്ന് കരുതിയാൽ പഴങ്ങളുടെ വില കേട്ട് പൊള്ളുന്ന അവസ്ഥയാണിപ്പോൾ. വേനലായതോടെ പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണി കീഴടക്കിയിട്ടുണ്ട്. മാമ്പഴത്തിന് മാത്രമാണ് വിലക്കുറവ്. വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിലെല്ലാം. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു. 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോ ലഭിച്ചിരുന്ന ഓറഞ്ചിന് സീസൺ അവസാനിച്ചതോടെ വിലയും വർദ്ധിച്ചു.
അടിക്കടി വില ഉയരുന്നു
ഒരു കിലോ ഓറഞ്ചിനിപ്പോൾ 100 രൂപയുണ്ട്. മുന്തിരിക്ക് 100 മുതൽ 150 വരെ വാങ്ങുന്നു. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്. വേനൽക്കാലത്ത് ഏറ്റവും കുടുതൽ വിറ്റുപോകുന്ന തണ്ണിമത്തന്റെ വില 60 മുതൽ 70 രൂപ വരെയാണ്. വാഴപ്പഴങ്ങളിൽ നേന്ത്രൻ,കപ്പ,ഞാലിപ്പൂവൻ എന്നിവയ്ക്ക് ഡിമാൻഡും വിലയും കൂടുതലാണ്. ഇവയ്ക്ക് കിലോയ്ക്ക് നൂറു രൂപയോളമുണ്ട്.
വില
ഓറഞ്ച്- 80-100
ആപ്പിൾ- 200-250
മുന്തിരി- 120 -150
പേരയ്ക്ക- 100-150
ഡ്രാഗൺ ഫ്രൂട്ട് 220
ഫാഷൻ ഫ്രൂട്ട്: 200
മുന്തിരി അത്തിപ്പഴം: 175
പൈനാപ്പിൾ-100
നേന്ത്രക്കായ-80
വേനൽ ആയതോടെ വാഴപ്പഴം ഉൾപ്പെടെയുള്ളവ വേഗത്തിൽ കരിഞ്ഞും വാടിയും പോകുന്നു. വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്.
വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |