കോട്ടക്കൽ: ഓപ്പറേഷൻ സിന്ദൂർ വിജയിപ്പിച്ച സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ത്രിവർണ്ണ സ്വാഭിമാൻ സംഘടിപ്പിച്ചു .കാടാമ്പുഴയിൽ നടന്ന റാലിയിൽ വിമുക്ത ഭടരടക്കം നിരവധി പേർ പങ്കെടുക്കുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്തു.ത്രിവർണസ്വാഭിവാൻ യാത്രയുടെ ഭാഗമായി കാടാമ്പുഴയിൽ സംഘടിപ്പിച്ച സ്വാഭിമാൻ റാലിയും പൊതുയോഗവും റിട്ട. സൈനികൻ എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു വിജയകുമാർ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ എം. മുകുന്ദൻ, പി.പി.ഗണേശൻ, കെ. സത്യഭാമ , കെ.ടി അനിൽകുമാർ, ഗിരിജ മാറാക്കര, കെ.ടി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |