കൊച്ചി: ആരോഗ്യ മേഖലയിൽ നിർമ്മിത ബുദ്ധിയിൽ(എ.ഐ) അധിഷ്‌ഠിതമായ സംയുക്ത ഗവേഷണത്തിന് വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും(വി.ഐ.ടി) തമിഴ്നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുമായി(ടി.എൻ.എം.ജി.ആർ.എം.യു) ധാരണാപത്രം ഒപ്പുവച്ചു. പഠനം, ഗവേഷണം, ഉത്പന്ന ഡിസൈൻ, സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിൽ ഇരു സ്ഥാപനങ്ങളും സഹകരിക്കും. വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി ശെൽവവും ടി.എൻ.എം.ജി.ആർ.എം.യു വൈസ് ചാൻസലർ ഡോ. കെ നാരായണസ്വാമിയും ധാരണാപത്രം കൈമാറി. വി.ഐ.ടി ചെന്നൈ പ്രോ വൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ, ചാൻസലറിന്റെ ഉപദേശകൻ ഡോ. എസ്. പി ത്യാഗരാജൻ, ടി.എൻ.എം.ജി.ആർ.എം.യു രജിസ്ട്രാർ ഡോ. കെ ശിവസംഗീത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |