കാക്കനാട്: വലതുകൈ നഷ്ടപ്പെട്ട പറവൂർ കൊങ്ങോർപ്പിള്ളി സ്വദേശി കെവിൻ ബെന്നി ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പാസായി. കാക്കനാട് ഡ്രൈവിംഗ് ഗ്രൗണ്ടിൽ ഇന്നലെ നടന്ന ടെസ്റ്റിൽ ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും കെവിൻ വിജയകരമായി പൂർത്തിയാക്കി.
കെവിൻ ഒരു വർഷം മുമ്പ് ആലുവ സബ് ആർ.ടി.ഒയിൽ ലൈസൻസിനായി അപേക്ഷിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് കഴിഞ്ഞ വർഷം നടന്ന നവകേരള സദസിൽ കെവിൻ നിവേദനം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ആർ.ടി.ഒ. കെവിന്റെ അപേക്ഷ സ്വീകരിക്കുകയായിരുന്നു.
ടെസ്റ്റ് പാസായ കെവിൻ, അമ്മ സിമിയുടെ കാർ തനിക്ക് ഓടിക്കാൻ പറ്റുന്ന രീതിയിൽ രൂപമാറ്റം വരുത്തിയതിന് ശേഷം പഠിച്ച് അതേ കാറിൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്മിത ജോസിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത്. ലൈസൻസ് ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് ആർ.ടി.ഒ. കെ.ആർ. സുരേഷും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്മിത ജോസും ചേർന്ന് കെവിന് കൈമാറി. ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് പി.എസ്.സി പഠനത്തിലാണ് കെവിൻ ബെന്നി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |