കോഴിക്കോട്: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ കേരളയുടെ 24-ാം വാർഷിക ജനറൽ ബോഡി സമ്മേളനം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 11ന് ഹോട്ടൽ അളകാപുരിയിൽ സംസ്ഥാനസമിതി യോഗം. പ്രതിനിധി സമ്മേളനം എസ്.ബി.ഐ. പെൻഷനേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദീപക് കുമാർ ബസു ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഒമ്പതിന് ശ്രീനാരായണ സെൻ്റിനറി ഹാളിൽ കലാപരിപാടികളും പെൻഷനേഴ്സ് മീറ്റുമുണ്ടാകും. എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ തലച്ചിൽ ശിവദാസ് ഉദ്ഘാടനം ചെയ്യും. മുതിർന്ന അംഗങ്ങളെ ആദരിക്കും. വാർത്താസമ്മേളനത്തിൽ കെ. രാജീവൻ, എ. രാഘവൻ, ജോസഫ് പാലക്കൽ, സി. വേണുഗോപാലൻ, ടി. സേതുമാധവൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |