തൃക്കരിപ്പൂർ:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം സദ്ഭാവന ദിനമായി തൃക്കരിപ്പൂർ സദ്ഭാവനയുടെ നേതൃത്വത്തിൽ ആചരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 53 വിദ്യാർത്ഥികളെ അനുമോദിച്ചു. ക്യാഷ് അവാർഡുകളും മെമൻ്റോകളും വിതരണം ചെയ്തു. തൃക്കരിപ്പൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ.എം.ബാലൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സദ്ഭാവന പ്രസിഡന്റ് കെ.ശശി അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് നാറാത്ത് രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സദ്ഭാവന സെക്രട്ടറി കെ.കെ.സജിത്ത്, ട്രഷറർ ഇ.രാജേന്ദ്രൻ, കെ.ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ കുഞ്ഞിരാമൻ വക്കീൽ സ്മാരക അവാർഡ് ജേതാവും ഗാന്ധിയൻ പ്രവർത്തകനുമായ കെ.വി.രാഘവനെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |