തലശ്ശേരി: നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻ.ടി.ടി.എഫ് ) തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ ടൂൾ എൻജിനിയറിംഗ് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിംഗ്, മെക്കാട്രോണിക്സ് എൻജിനിയറിംഗ് ആന്റ് സ്മാർട്ട് ഫാക്ടറി, കമ്പ്യൂട്ടർ ടെക്നോളജി ആന്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ, സർട്ടിഫിക്കറ്റ് കോഴ്സുകളായ കൺവെൻഷൻ ആന്റ് സി.എൻ സി മെഷിനിസ്റ്റ് , പോസ്റ്റ് ഡിപ്ലോമ ഇൻ ടൂൾ ഡിസൈൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം . അപേക്ഷകരുടെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ് വിജയിച്ചിരിക്കണം. സ്പോട്ട് റജിസ്ട്രേഷനും പ്രവേശന പരീക്ഷ യും മേയ് 24, 26 തീയ്യതികളിൽ രാവിലെ 11 മണിക്ക് തലശ്ശേരി എൻ.ടി.ടിഎഫ് ക്യാമ്പസിലുംപാലയാട് അസാപ് എൻ.ടി.ടി.എഫ് കേന്ദ്രത്തിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0490 2351423, 9846514781,6364864690.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |