പത്തനംതിട്ട : ഹയർസെക്കൻഡറി പരീക്ഷയിൽ പതിനൊന്നാം സ്ഥാനത്ത് പത്തനംതിട്ട. കഴിഞ്ഞതവണ പത്താംസ്ഥാനത്തെത്തിയിരുന്നു. 79 സ്‌കൂളുകളിലായി 10,572 കുട്ടികളാണ് പരീക്ഷ എഴുതിയത്. 10,628 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. പരീക്ഷ എഴുതിയവരിൽ 7708 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 72.91 ആണ് വിജയശതമാനം. 723 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 214 കുട്ടികൾ പരീക്ഷ എഴുതിയതിൽ 194 പേർ ഉപരിപഠന യോഗ്യത നേടി. 90.65 ശതമാനമാണ് വിജയം. 19 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ഓപ്പൺ സ്‌കൂളിൽ 32 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർ ഇല്ല. 25 പേർ ഉപരിപഠന യോഗ്യത നേടി. 78.13 ശതമാനം വിജയം ലഭിച്ചു.
പത്തിൽ നിന്ന് പതിനൊന്നിലേക്ക്
ഈ വർഷം പതിനൊന്നാം സ്ഥാനത്താണ് പത്തനംതിട്ട. 2024ൽ 74.94 ശതമാനം വിജയം നേടി പത്താം സ്ഥാനമായിരുന്നു. 81 സ്‌കൂളുകളിലായി 10890 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8161 പേർ ഉപരിപഠന യോഗ്യത നേടിയിരുന്നു. 2023ൽ 76.59 ശതമാനം വിജയം ജില്ല നേടിയെങ്കിലും അക്കൊല്ലം സംസ്ഥാനത്ത് ഏറ്റവും വിജയം കുറഞ്ഞ ജില്ല പത്തനംതിട്ടയായിരുന്നു. ഇത്തവണ വിജയ ശതമാനം കുറഞ്ഞെങ്കിലും പിന്നിലായി പോയില്ലെന്ന ആശ്വാസത്തിലാണ് അദ്ധ്യാപകർ.
ആകെ സ്കൂളുകൾ : 79
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ : 10628
പരീക്ഷ എഴുതിയവർ : 10,572
ഉന്നത പഠനത്തിന് അർഹരായവർ : 7708
വിജയശതമാനം : 72.91
എല്ലാവിഷയത്തിനും എ പ്ലസ് നേടിയവർ : 723
ടെക്നിക്കൽ സ്കൂൾ
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ : 214
പരീക്ഷ എഴുതിയവർ : 214
ഉന്നത പഠനത്തിന് അർഹരായവർ : 194
വിജയശതമാനം : 90.65
എല്ലാവിഷയത്തിനും എ പ്ലസ് നേടിയവർ : 19
ഓപ്പൺ സ്കൂൾ
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ : 33
പരീക്ഷ എഴുതിയവർ : 32
ഉന്നത പഠനത്തിന് അർഹരായവർ : 25
വിജയശതമാനം : 78.13
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |