ആലപ്പുഴ: പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നാരംഭിക്കും. 2023 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണ് സ്‌പോർട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ
എച്ച്എസ്‌സിഎപി ഗേറ്റ് വേ എന്ന ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നൽകി സ്പോർട്‌സ് സർട്ടിഫിക്കറ്റുകൾ alpydsc2025@gmail.com എന്ന ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മെയിൽ ഐഡിയിലേയ്ക്ക് അയക്കണം. സ്‌പോർട്‌സ് അച്ചീവ്‌മെന്റ് പ്രിന്റ് ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (അസ്സോസിയേഷൻ മത്സരങ്ങളുടെ സർട്ടിഫിക്കറ്റിൽ ഒബ്‌സർവ്വർ സീലും ഒപ്പും ഉൾപ്പെടെ) എന്നിവ സഹിതം വെരിഫിക്കേഷന് ജില്ലാ സ്പോർട്‌സ് കൗൺസിലിൽ 24 മുതൽ 28 ന് വൈകിട്ട് അഞ്ചുവരെ നേരിട്ട് എത്തേണ്ടതാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് നേരിട്ട് നൽകും. സ്കോർ കാർഡ് ലഭിച്ച ശേഷം വീണ്ടും എച്ച്എസ്‌സിഎപി ഗേറ്റ് വേ എന്ന സൈറ്റിൽ സ്പോർട്‌സ് ക്വാട്ട ഓൺലൈൻ ആപ്ലിക്കേഷൻ 29ന് മുമ്പായി നകേണ്ടതാണ്. സ്‌പോർട്‌സ് പ്രവേശനത്തിന് നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സീരിയൽ നമ്പർ, ഇഷ്യൂ ചെയ്ത തീയതി, ഇഷ്യുയിംഗ് അതോറിട്ടി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഫോൺ : 0477 2253090.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |